മനാമ: 8,011 തൊഴിലാളികളെ സുരക്ഷിതമായ താമസ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ച് ബഹ്‌റൈന്‍. കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യത്തലാണ് പുതിയ നീക്കം. കോവിഡ് പടരാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ പാലിച്ച് കഴിയാനുള്ള സൗകര്യങ്ങള്‍ പുതിയ താമസ സ്ഥങ്ങളിലുണ്ടാവും. നേരത്തെ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
തൊഴില്‍, സാമൂഹിക വികസനം വകുപ്പ് മന്ത്രി ജമീല്‍ ബിന്‍ മൂഹമ്മദ് അലി ഹ്യുമൈദാന്‍ ആണ് പുതിയ നീക്കം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിദേശ തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ശക്തമായതോടെ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബഹ്‌റൈന്‍ ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം (മെയ് 30) ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 100ലധികം പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പുതിയ നീക്കം തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ നിന്നാണ് തൊഴിലാളികളെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നതെന്ന് മന്ത്രി ജമീല്‍ ബിന്‍ മൂഹമ്മദ് അലി ഹ്യുമൈദാന്‍ വ്യക്തമാക്കിയിട്ടുണ്ട്.