bahrainvartha-official-logo
Search
Close this search box.

ഐഒസി ബഹ്റൈന്‍ വയനാട് മണ്ഡലത്തില്‍ 500പിപി കിറ്റുകള്‍ വിതരണം ചെയ്തു

PP

മനാമ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ബഹ്റൈന്‍ കമ്മിറ്റി രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 പിപി കിറ്റുകള്‍ വിതരണം ചെയ്തു. വയനാട് എം.പി ഓഫീസില്‍ എത്തിച്ച പിപി കിറ്റുകള്‍ വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല, വയനാട് എസ്പി ആര്‍. ഇളങ്കോ എന്നിവര്‍ ചേര്‍ന്ന് ഡിസിസി പ്രസിഡന്റില്‍ നിന്ന് കിറ്റുകള്‍ ഏറ്റുവാങ്ങി.

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ അനുസ്മരണ ചടങ്ങിലാണ് അദ്ദേഹത്തോടുള്ള ആദര സൂചകമായി മകന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട് പിപി കിറ്റുകള്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ബഹ്റൈന്‍ പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്കകം കിറ്റുകള്‍ കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!