മനാമ: ബഹ്‌റൈനില്‍ ഞായറാഴ്ച്ച 605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിത്. ഇതോടെ രാജ്യത്ത് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4696 പേരായി ഉയര്‍ന്നു. ഇന്നലെ(മെയ് 31) സ്ഥിരീകരിച്ച കേസുകളില്‍ 433 പേര്‍ പ്രവാസി തൊഴിലാളികളാണ്. ചികിത്സയില്‍ കഴിയുന്ന 13 പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ 48 മണിക്കൂറുകള്‍ക്കിടയില്‍ 4 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 19 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. 316807 പേരെയാണ് ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.
അതേസമയം ഇന്നലെ വലിയ തോതില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 857 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 6683 ആയി ഉയര്‍ന്നു.