മനാമ: ബഹ്‌റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിലൂടെ യാത്ര ചെയ്യുന്നവർക്കായി സൗജന്യ വൈഫൈ സേവനം ആരംഭിച്ചു. കോസ്‌വേയിലെ ഡിപ്പാർച്ചർ (Departure), പ്രോസസിംഗ് (Processing) ഏരിയകളിൽ ഇനി യാത്രക്കാർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
യാത്ര സുഗമമാക്കുന്നതിനും യാത്രക്കാർക്ക് എല്ലായ്‌പ്പോഴും ഇന്റർനെറ്റ് ബന്ധം ഉറപ്പാക്കുന്നതിനുമായാണ് കോസ്‌വേ അതോറിറ്റി ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. കോസ്‌വേ കടന്നുപോകുന്നതിനുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കുന്ന സമയത്ത് യാത്രക്കാർക്ക് ഇത് ഏറെ ഉപകാരപ്പെടും. വിനോദസഞ്ചാരികൾക്കും നിത്യേന യാത്ര ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്രദമായ രീതിയിലാണ് ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം സജ്ജീകരിച്ചിരിക്കുന്നത്.









