ന്യൂഡല്‍ഹി: ആഗോളതലത്തിലുള്ള കോവിഡ് രോഗികളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്. ഏറ്റവും പുതിയ റിപ്പര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 190,791 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 8,750 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ കോവിഡ് രോഗബാധിതരുടെ പട്ടികയില്‍ ജര്‍മ്മനി, പെറു, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ പിന്നിലാക്കി. അമേരിക്ക, ബ്രസീല്‍, റഷ്യ, ബ്രിട്ടന്, സ്പെയിന്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ മു്ന്നിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചതും മരണം സംഭവിച്ചതും അമേരിക്കയിലാണ്. ഇതുവരെ 1,837,170 പേരാണ് കോവിഡ് വൈറസ് ബാധിതരായത്. 106,195 പേര് മരണത്തിന് കീഴടങ്ങി.
ബ്രസീലില്‍ 29,341 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്. ബ്രിട്ടനില്‍ മരണനിരക്ക് അതീവ ഗുരുതരമായി മുന്നേറുകയാണ്. ഇതുവരെ 38489 പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്. ഇറ്റലിയില്‍ 33,415 പേര് മരണമടഞ്ഞത്. ഇന്ത്യയില്‍ ഇതുവരെ 5,408 പേര് കോവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ച 91,855 പേര് രോഗമുക്തി നേടി. രോഗികളുടെയും മരിച്ചവരുടെയും എണ്ണം ഓരോ 48 മണിക്കൂറിലും 10 ശതമാനം വര്‍ധിക്കുന്നെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനങ്ങളിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ പേര് മരിച്ചത് മഹാരാഷ്ട്രയിലാണ്. 2,286 പേര്. ഗുജറാത്തില്‍ 1038, ഡല്‍ഹി – 473, മധ്യപ്രദേശ് – 350, പശ്ചിമ ബംഗാള്‍ – 317 എന്നിങ്ങനെയാണ് കണക്ക്. മഹാരാഷ്ട്ര, തമിഴ്നാട് ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്.