small icons
small icons

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ‘കലാത്മികം സീസൺ 3’ സംഘടിപ്പിച്ചു

New Project (8)

മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (APAB) വനിതാവേദിയുടെ നേതൃത്വത്തിൽ മാഹൂസിലെ ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷനിൽ വച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച ‘കലാത്മികം സീസൺ 3’ ചിത്രരചനാ മത്സരം ശ്രദ്ധേയമായി. പ്രവാസി മലയാളി കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടർച്ചയായ മൂന്നാം വർഷമാണ് അസോസിയേഷൻ ഈ പരിപാടി വിജയകരമായി പൂർത്തിയാക്കിയത്.

​സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് ലിജോ കൈനടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹ്‌റൈനിലെ ആർട്ട് ഓഫ് ലിവിങ് സീനിയർ ഫാക്കൽറ്റി അംഗവും, സർട്ടിഫൈഡ് യോഗ ഇൻസ്ട്രക്ടറും മർമ്മ തെറാപ്പി പ്രാക്ടീഷണറും, പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ റീന വിനോദ് നിർവഹിച്ചു.

​യൂണിവേഴ്സിറ്റി കോളേജ് ബഹ്റൈൻ ജനറൽ സ്റ്റഡീസ് യൂണിറ്റ് മേധാവിയും പ്രമുഖ എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ. ഷെമിലി പി. ജോൺ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ സീനിയർ അംഗവും രക്ഷാധികാരിയുമായ ജോർജ്ജ് അമ്പലപ്പുഴ, വനിതാവേദി കൺവീനറും എക്സിക്യൂട്ടീവ് അംഗവുമായ ശാന്തി ശ്രീകുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. സുബ്ബലക്ഷ്മി ശ്രീജിത്ത്, ലക്ഷ്മിദ അരുൺ എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായി ചുമതല നിർവഹിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിവിധ ഗ്രൂപ്പുകളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

​വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കായി മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കടുത്ത മത്സരത്തിനൊടുവിൽ വിജയികളായവർ:

​എ ഗ്രൂപ്പ്:

​ഒന്നാം സ്ഥാനം: ഹന്ന മറിയ ലിജോ
​രണ്ടാം സ്ഥാനം: വൈഡൂര്യ രഞ്ജിത്ത്
​മൂന്നാം സ്ഥാനം: നിള രേവതി വിമൽ

​ബി ഗ്രൂപ്പ്:

​ഒന്നാം സ്ഥാനം: ഒയിൻഡ്രില
​രണ്ടാം സ്ഥാനം: ആധിഷ് എ. രാകേഷ്
​മൂന്നാം സ്ഥാനം: നയ്തിക് നിതിൻ

​സി ഗ്രൂപ്പ്:

​ഒന്നാം സ്ഥാനം: നേഹ ജഗദീഷ്
​രണ്ടാം സ്ഥാനം: മേഘന ശ്രീനിവാസ്
​മൂന്നാം സ്ഥാനം: അമൃത ജയ്ബുഷ്

​അസോസിയേഷൻ്റെയും വനിതാവേദിയുടെയും സജീവ പ്രവർത്തകരായ ഹരിഷ് ചെങ്ങന്നൂർ, അനീഷ് ആലപ്പുഴ, ആതിര പ്രശാന്ത്, അശ്വിനി അരുൺ, അമൽ ജെയിംസ്, രാജേശ്വരൻ കായംകുളം, അരുൺ മുട്ടം, ജുബിൻ ചെങ്ങന്നൂർ, ശ്രീകുമാർ കറ്റാനം, ആശ മുരളീധരൻ, ചിഞ്ചു സച്ചിൻ, അഞ്ചു സന്തോഷ്, അഖില അജയൻ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

പ്രോഗ്രാം കോർഡിനേറ്റർ അനിഷ സലിം ചടങ്ങിൽ നന്ദി പ്രകാശനം നിർവഹിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!