തേവലക്കര ബാദുഷ
കെ എം സി സി ബഹ്‌റൈൻ നാൽപ്പതാം വാർഷികാഘോഷത്തിന് പ്രൗഢ ഗംഭീരമായ തുടക്കം
മനാമ: കെ എം സി സി ബഹ്‌റൈൻ നാൽപ്പതാം വാർഷികാഘോഷത്തിന് പ്രൗഢ ഗംഭീരമായ തുടക്കം .ഇന്ത്യയിൽ മതേതരത്വത്തിൻ്റെ തിരിച്ചുവരവ് പ്രകടമായി തുടങ്ങിയാതായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രെട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. അഭിപ്രായപ്പെട്ടു.
കെ എം സി സി ബഹ്‌റൈന്റെ നാല്പതാമത് വാർഷിഘോഷം മനാമ അൽറജാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ദുബായിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിലുൾപ്പടെ കണ്ട ജനബാഹുല്യം അതാണ്.അതെ ആവേശമാണ് തനിക്കു ബഹ്‌റൈനിലും കാണാൻ കഴിയുന്നത് .അതോരു സന്ദേശം ആയിരുന്നു.ഇന്ത്യൻ മതേതരത്ത്വത്തിന്റെ കൊടുങ്കാറ്റു പോലെയുള്ള തിരിച്ചുവരവിന്റെ സന്ദേശമാണ് അവിടെ കണ്ടത്. മതേതരത്തിന്റെ തിരിച്ചു വരവ് ഒരു വലിയ ആവശ്യമാണ്. നമുക്കേവർക്കും അതറിയാവുന്നതാണ് . മഹാഭാരതം അതിനു പേരുകേട്ടരാജ്യമാണ്. മഹാത്മാ ഗാന്ധിയുടെ രാജ്യമാണ്. അഭിമാനപൂർവ്വം എല്ലാവരും നോക്കുന്ന രാജ്യമാണ്. മതേതരത്വവും മത സാമൂഹിക സമത്വവും എല്ലാം അനുവദിച്ചു കൊടുക്കുന്ന രാജ്യമാണ്. അവിടേക്കു വീണ്ടും പുതിയ തലമുറ മതേതരത്വം തിരിച്ചു കൊണ്ടുവരുന്നതിനുള്ള മഹത്തായ ഒരു സന്ദേശമാണ് കണ്ടുവരുന്നത്.കെ എം സി സി യുടെ നാല്പതാമത് ആഘോഷ പരിപാടിയിലും ഈ കാണുന്ന ഉത്സാഹവും ആവേശവും എല്ലാം രാജ്യത്തിന്റെ മതേതരത്വത്തിന്റെ തിരിച്ചുവരവാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .ഏതൊരു ചെറുപ്പാക്കാരുടെയും ഭാവി തലമുറയുടെയും മനസ്സിലുള്ളത് ഒന്നാണ്.അവനവന്റെ രാജ്യം ലോകം സമാധാന പൂർവ്വം വളരണം.സൗഹൃദ പൂർവ്വം കഴിയണം .അതാണ് എല്ലാവരുടെയും ആഗ്രഹം .’ഡിവൈഡ് ആൻഡ് റൂൾ ‘- വിഭജനം, ആർക്കും ഇഷ്ടമല്ല.എല്ലാവര്ക്കും വേണ്ടത് പുരോഗതിയും അതുപോലെ തന്നെ നേരായ പോക്കുമാണ്.അതുകൊണ്ടാണ് ആളുകൾ ഇത്ര ആവേശപൂർവ്വം വരുന്നത്.അതുപോലെതന്നെ നല്ല വളർച്ചയും നല്ല പുരോഗതിയും ജനങ്ങൾ ആഗ്രഹിക്കുന്നത്.
യു.പി.എ .യുടെ പത്ത് വർഷക്കാലം മൻമോഹൻ സിംഗ് ഗവണ്മെന്റിന്റെ കാലത്ത് ഇന്ത്യയെ ഉറ്റു നോക്കുകയായിരുന്നു ലോകം .ലോകം അതി വേഗമായിരുന്നു പോയിക്കൊണ്ടിരിക്കുന്നത്.ശാസ്ത് രവും സാങ്കേതിക വിദ്യകളും വളർന്നുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ രാജ്യം മുന്നോട്ടു പോകണം , നമുക്കും മുന്നോട്ടുപോകണം എന്ന ആഗ്രഹം എല്ലാവർക്കുമുണ്ട്.
ഒരുപക്ഷെ ഏറ്റവും വലിയ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.മൻമോഹൻ സിംഗ് ഇന്ത്യ ഭരിച്ചിരുന്ന സമയം ഇന്ത്യ പുരോഗതിയുടെ പാതയിലായിരുന്നു.ഇന്ത്യയെ ഒരു അടുത്ത ഒരു ശക്തിയായി ലോകം കണ്ടിരുന്നു. എന്നാൽ നോട്ട് നിരോധനവും മറ്റും ഇന്ത്യയിൽ ഒരു തിരിച്ചുപോക്കാണ് സംഭവിച്ചത്.അതേസമയം മൻമോഹൻ സിംഗിന്റെ കാലത്തുള്ള പോക്ക് പോകുമായിരുന്നുവെങ്കിൽ ഇന്ത്യ ആകെ മാറിമറിഞ്ഞേനെ.
അതുപോലെ തന്നെയാണ് നമ്മുടെ സംസ്ഥാനവും പുരോഗതിയുടെ പാതയിലാണ് നമ്മൾ സഞ്ചരിച്ചു കൊണ്ടിരുന്നത്.യു.ഡി.എഫ്.സർക്കാ ർ കാലഘട്ടത്തിൽ ഐ.ടി.രംഗമുൾപ്പടെ പല മേഖലകളിലെയും പുരോഗതി
ഏറെ പ്രതീക്ഷയിലായിരുന്നു.
പക്ഷെ ഇടക്കാലത്ത് ചെറിയ ഒരു മങ്ങൽ വന്നിട്ടുണ്ട്.യാതൊരു സംശയവും വേണ്ടാ ഇത് രണ്ടും വൈകാതെ നമ്മൾ തിരുത്തുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടിയാണ് സദസ്സിൽ നിന്നുമുണ്ടായത് .കുറച്ചുകാലത്തേക്ക് എല്ലാവരെയും വിഡ്ഢികളാക്കി ചിലർക്ക് പോകാം എന്നാൽ എല്ലാകാലത്തും എല്ലാവരെയും വിഡ്ഢികളാക്കാൻ കഴിയില്ല.
കാർഷിക മേഖല ,തൊഴിൽമേഖല ,റോഡുകൾ തുടങ്ങി എല്ലാ മേഖലയിലും വികസനമില്ലായ്മയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് .ഇന്ത്യയിലായാലും കേരളത്തിലായാലും ഒരേ അവസ്ഥതന്നെ.
കേരളത്തിൽ റോഡുകളുടെ പണി അന്ന് നിന്നതാണ് പിന്നെ തുടങ്ങിയിട്ടേയില്ല .കഴിഞ്ഞ യു ഡി എഫിന്റെ കാലഘട്ടത്തിൽ പുരോഗതിയുടെ ഒരു കാലഘട്ടം തന്നെ യായിരുന്നു.ആ സമയത്ത് വലിയ വരുമാനം ജനങ്ങൾക്കുണ്ടായിരുന്നു.ഇന്ന് കാര്യങ്ങൾ വളരെ മോശമായി ബിസിനസ്സുകൾ പൊതുവെ മന്ദഗതിയിലായി.അതുപോലെ ജനങ്ങളുടെ കയ്യിൽകാശില്ലാതായി.ഉള്ള പണം നോട്ടുനിരോധനനത്തിന്റെ പേരിലും ഇല്ലാതായി .
ആകപ്പാടെ ജനങ്ങൾ നാലഞ്ചുകൊല്ലമായി വിഷമത്തിലാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
അതുപോലെതന്നെയാണ് ജനങ്ങളെ ഭിന്നിപ്പിക്കുകഎന്നതും .ജാതിയും മതവും മനുഷ്യന്റെ അവകാശമാണ് .എല്ലാവര്ക്കും അവരവരുടെ വിശ്വാസമനുസരിച്ചു ജീവിക്കണ്ടേ.എല്ലാ ലോകത്തും അങ്ങനെത്തന്നെയാണ്. ന്യൂനപക്ഷങ് ങളെ ഭൂരിപക്ഷം നോക്കേണ്ടതുണ്ട്. ഭൂരിപക്ഷം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതാണ് ജനാതിപത്യം . ചിലർ പറയുന്നതുപോലെ ന്യൂനപക്ഷത്തിന് ഉള്ളവകാശങ്ങൾ ഭൂരിപക്ഷങ്ങൾക്കും വേണമെന്ന് പറയുന്നത് മണ്ടത്തരമാണ്. ഭരിക്കുന്നത് ഭൂരിപക്ഷമാണ്.അവർചെയ്തുകൊടുക്കു ന്നത് ചെറിയൊരു ആനുകൂല്യമാണ് . അതാണ് ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഒക്കെ പാരമ്പര്യം . അത് സഹിഷ്ണുതയുടെ പാരമ്പര്യമാണ്. ആ സഹിഷ്ണുതയുടെ പാരമ്പര്യം ഇല്ലാതാക്കിക്കൊണ്ടു ആളുകളെ തമ്മിൽ ഭിന്നിപ്പിച്ചു അതൊരു മുതലപ്പെടുപ്പു നടത്തുകയാണ്.വിരോധം മനുഷ്യനിൽ കുത്തിനിരക്കുകയാണ്. എല്ലാവരും സൗഹൃതത്തോട് കഴിയുന്നതിനിടയിൽ വിശ്വാസത്തിലിടപെടുക. അതിനു കരിനിയമങ്ങൾ നിയമങ്ങൾ കൊണ്ടുവരുക . തരത്തിൽ ചെയ്യുന്ന പ്രവർത്തിയാണ് നമ്മൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അതിനെതിരെ ഉറച്ച ശബ്ദവുമായി ജാതി മത വിശ്വാസമില്ലാതെ നമ്മുടെ ഞങ്ങൾ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.
ഏറ്റവും ഒടുവിലത്തെ സർവേ അനുസരിച്ചു ഇന്ത്യയിലും കേരളത്തിലും വേണ്ടത്ര മികവ് കാട്ടാത്ത വിഭാഗങ്ങളെ ജനങ്ങൾ ഒന്നായി തിരസ്കരിക്കുമെന്നതാണ്. ഇൻഡ്യാ രാജ്യവും മലയാളികളും അതിനു ഒരുങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്‌റൈൻ ഞങ്ങളുടെ രണ്ടാം വീടാണ്.ഞാനിവിടെ വരുമ്പോൾ തന്നെ എനിക്ക് എന്റെ സ്വന്തം നാടായായിട്ടാണ് അനുഭവപ്പെടുന്നത്.കെ എം സി സി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ചടങ്ങിൽ പങ്കെടുത്ത അറബ് പ്രമുഖർക്കായി ആദ്ദേഹം ഇഗ്ളീഷിൽ പറഞ്ഞുകൊടുക്കുകയും ചെയ്തു .കെ എം സി സി യുടെ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നതായും
ബഹ്‌റൈനും കേരളവുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കാൻ ശ്രമിക്കുമെന്നും ചടങ്ങിൽ ആശംസയർപ്പിച്ച ബഹ് റൈൻ പാർലമെൻറ് അംഗം ഡോ. സൌസൺ കമാൽ പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ ഹബീബ് റഹ് മാൻ അദ്ധ്യക്ഷത വഹിച്ചു , കെ.എം.സി.സി. സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീൽ ആമുഖ പ്രഭാഷണം നടത്തി. ബഹ് റൈൻ പാർലമെൻറ് അംഗം ഡോ. സൌസൺ കമാൽ, പാർലമെൻറ് മുൻ അംഗം ഹസൻ ബുകമാസ്, ഒ. ഐ.സി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലംപുറം, കെ. എം.സി.സി. മുൻ പ്രസിഡൻറ് കുട്ടൂസ മുണ്ടേരി എന്നിവർ ആശംസകളർപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ടി.പി.മുഹമ്മദലി, ഷംസുദ്ദീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ട, കെ.പി.മുസ്തഫ, കെ.കെ.സി.മുനീർ, തുടങ്ങി വിവിധ ജില്ലാ ഏരിയാ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.
നാല്പതാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീർ ലുലു സൂപ്പർമാർക്കറ്റ് റീജിയണൽ മാനേജർ അബ്ദുൽ ഷുക്കൂറിന് നൽകി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പ്രകാശനം ചെയ്തു.കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഷംസുദീൻ വെള്ളിക്കുളങ്ങര നന്ദിയും പറഞ്ഞു
ഖത്തറിലെ പ്രമുഖ വ്യവസായിയും നാട്ടിലും വിദേശത്തും നിരവധി ജീവകാരുണ്യ പ്രവര്ർത്തനങ്ങൾ ചെയ്തുവരുന്ന ടി.എ.മുഹമ്മദുണ്ണി ജിന്നന് ‘ കാരുണ്യശ്രേഷ്ഠ ‘അവാർഡ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നൽകി ആദരിച്ചു. തുടർന്ന് പ്രമുഖ മാപ്പിള ഗായകരായ കൊല്ലം ഷാഫിയും യുംന അജിനും നേതൃത്വം നൽകിയ മെഹ് ഫൽ നിലാവ് നടന്നു.
ചിത്രങ്ങൾ: ശിഹാബ്