ജിദ്ദ: ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി സിമി സുരേഷ് ആനന്ദ് ആണ് മരിച്ചത്. 48 വയസായിരുന്നു. അല്‍ ഹനൂഫ് കോണ്‍ട്രാക്ടിങ് കമ്പനിക്ക് കീഴില്‍ ശുചീകരണ ജീവനക്കാരിയായിരുന്നു. കുടുംബം നാട്ടിലാണ്.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മഹ്ജര്‍ കിംഗ് അബ്ദുല്‍അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.