ജുബൈൽ: സൗദി അറേബ്യയിൽ കോവിഡ്-19 ബാധിച്ച് മറ്റൊരു മലയാളി കൂടി മരണപ്പെട്ടു. തിരുവനന്തപുരം പോത്തൻകോട് പള്ളിപ്പുറം സിആർപിഎഫിന് സമീപം ലക്ഷ്മി എസ്റ്റേറ്റ് റോഡിൽ ഷമീബ് മൻസിലിൽ അബ്ദുറഹ്മാൻ ബഷീർ ആണ് മരിച്ചത്. 60 വയസായിരുന്നു. തിങ്കളാഴ്ച്ച രാത്രിയോടെയാണ് മരണം സംഭവിച്ചതെന്നാണ് ഔദ്യോഗിക വിവരം.
കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയായി മുവാസത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ജമീല ബീവി. മക്കൾ: ഷമീബ്, ഷമീർ, മരുമകൾ: ആൻസി.