പ്രതിരോധം ശക്തമാകുന്നു; ബഹ്‌റൈനില്‍ 327 പേര്‍ കൂടി കോവിഡ് മുക്തരായി

മനാമ: ബഹ്‌റൈനില്‍ 327 പേര്‍ കൂടി കോവിഡ് മുക്തരായി. ആരോഗ്യ മന്ത്രാലയം ഇന്ന്(ജൂണ്‍ 2, 4pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 7397 ആയി ഉയര്‍ന്നു.

അതേസമയം ഇന്ന് 364 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 200 പേര്‍ പ്രവാസി തൊഴിലാളികളാണ്. 145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. നിലവില്‍ 4813 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 10 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

ബഹ്‌റൈനില്‍ ഇതുവരെ 19 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡ് പരിശോധയും ഊര്‍ജിതമായി തുടരുകയാണ്. 328062 ഇതുവരെ പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ പൊതുജനങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. യാതൊരു കാരണവശാലും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്. കൈകൾ ശുചിയായി സൂക്ഷിക്കണം. ജനങ്ങളുടെ ഉത്തരവാദിത്വ പൂർണമായ സമീപനത്തിന് മാത്രമെ കോവിഡ്-19 പ്രതിരോധിക്കാൻ സഹായകമാവുകയുള്ളു.