മനാമ: കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നാവശ്യപ്പെട്ട് മാസ്സ് പെറ്റീഷന്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ സോഷ്യല്‍ ഫോറം. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് മാസ് പെറ്റീഷന്‍ അയക്കുക.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബറിന്റെ അധ്യക്ഷതയില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ജവാദ് പാഷ മാസ് പെറ്റീഷന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. പ്രവാസികള്‍ക്ക് വേണ്ടിയുള്ള ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികള്‍ ആകണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി യുസുഫ് അലി ആശംസ അറിയിച്ചു.
പെറ്റീഷന്‍ ലിങ്ക്
https://bit.ly/3dr356A