ബഹ്റൈനിൽ ഇന്ന്(ജൂൺ 2) കോവിഡ് സ്ഥിരീകരിച്ചത് 446 പേർക്ക്; 337 പേർ കൂടി രോഗമുക്തരായി

മനാമ: ബഹ്റൈനിൽ ഇന്ന്(ജൂൺ 2) 446 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈകിട്ട് 4:00 മണിയോടെ 364 പേർക്കും രാത്രി 9:30 മണിയോടെ 82 പേർക്കുമായാണ് സ്ഥിരീകരിച്ചത്. 4885 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 10 പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേ സമയം ഇന്ന് 337(327+10) പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ആകെ 7407 പേർക്ക് ഇതുവരെ രോഗവിമുക്തി ലഭിച്ചു. ആറ് പ്രവാസികളടക്കം കോവിഡ് ബാധയിൽ 19 മരണങ്ങളും ബഹ്റൈനിൽ സംഭവിച്ചിട്ടുണ്ട്. ആകെ 33073 കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടന്നത്.