ബഹ്‌ററൈനില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ച ആറ് പേരുടെ മേല്‍ പിഴ ചുമത്തി; കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി

മനാമ: ബഹ്‌ററൈനില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ച ആറ് പേരുടെ മേല്‍ പിഴ ചുമത്തി. ആറ് പേര്‍ക്കും 1000 ബഹ്‌റൈന്‍ ദീനാര്‍ വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്. കൊറോണ വൈറസ് ബാധിതനുമായി സമ്പര്‍ക്കത്തിലായെന്ന സംശയത്തെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രാലയം ആറ് പേരെയും ഹോം ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ പല തിയതികളിലായി ഇവര്‍ നിര്‍ദേശം അവഗണിച്ചുവെന്ന് തെളിഞ്ഞു.

ഇതോടെയാണ് ഇവര്‍ക്കെതിരെ നിയമനടപടിയുണ്ടായിരിക്കുന്നത്. കൊറോണ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ക്രിമിനല്‍ ലോവര്‍ കോടതിയാണ് ആറ് പേര്‍ക്കും ശിക്ഷ വിധിച്ചിരിക്കുന്ന്. ഹോം ക്വാറന്റീന്‍ ലംഘിച്ചുവെന്ന് സംശയിക്കുന്ന മറ്റു 27 പേര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.