ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 37കാരനായ പ്രവാസിയാണ് മരണപ്പെട്ടത്

മനാമ: ബഹ്‌ററൈനില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു. 37കാരനായ പ്രവാസിയാണ് മരണപ്പെട്ടിരിക്കുന്നത്. ഇയാള്‍ക്ക് നേരത്തെ തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 20 ആയി ഉയര്‍ന്നു.

നിലവില്‍ 4884 പേരാണ് ബഹ്‌റൈനില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 9 പേരുടെ ആരോഗ്യനില ഗുരുതരമാണ്. പ്രതിരോധ നീക്കങ്ങള്‍ ശക്തമാണ്. ഇതുവരെ 330733 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 7407 പേര്‍ സുഖം പ്രാപിച്ചു.