വീ കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, കണ്ണൂർ സ്വദേശിനിയായ വീട്ടമ്മക്ക് റിപ്പബ്ലിക്ക് ദിനത്തിൽ ചികിത്സ സഹായം കൈമാറി. കാൻസർ രോഗ ബാധിതയായി കഴിഞ്ഞ പത്തുവർഷക്കാലമായി ശ്രീമതി പ്രീത, വിവിധ ഡോക്ടർമാരുടെ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ശ്രീമതി പ്രീതയുടെ രോഗവിവരം അവരുടെ ഭർത്താവ് ശ്രീ ബാബുവിൽ നിന്ന് അറിയാൻ കഴിഞ്ഞത്. സൽമാബാദിലെ ഒരു കമ്പനിയിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി നോക്കുന്ന ബാബുവിന് തന്റെ പ്രിയതമയുടെ ചികിത്സക്കായി ലക്ഷങ്ങൾ ചിലവഴിക്കേണ്ടതായി വന്നു. ഈയവസരത്തിലാണ് ഇവരുടെ തുടർ ചികിത്സക്കായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന ബാബുവിനെ സഹായിക്കാൻ വീ കെയർ ഫൌണ്ടേഷൻ തീരുമാനിക്കുകയും, നല്ലവരായ പ്രവാസി സുഹൃത്തുക്കളുടെ സഹകരണത്തോടെ തുടർ ചികത്സക്കായുള്ള പണം സമാഹരിക്കുകയും ചെയ്തത്. ശ്രീ ബാബുവിന്റെ സൽമാബാദിലെ വസതിയിൽ വച്ചു പ്രസിഡന്റ് ശ്രീ റെജി വർഗീസ് പണം കൈമാറി…. ചടങ്ങിൽ വീ കെയർ എക്സിക്യൂട്ടീവ് അംഗങ്ങളും, ഏരിയ കോർഡിനേറ്റർമാരും പങ്കെടുത്തു. ചടങ്ങിൽ എല്ലാ പ്രവാസി ഇന്ത്യക്കാർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ നേർന്നു.