ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി യൂത്ത് കെയറിലേക്ക് 5 ടിക്കറ്റുകള്‍ നല്‍കും; രാജു കല്ലുംപുറം

മനാമ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍എയുടെ യൂത്ത് കെയറിന്റെ ഭാഗമായി നാട്ടിലെത്താന്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് 5 ടിക്കറ്റുകള്‍ നല്‍കുമെന്ന് ഒഐസിസി ഗ്ലോബല്‍ കമ്മറ്റി ജന:സെക്രട്ടറി രാജു കല്ലുംപുറം അറിയിച്ചു.’കെയര്‍ വിങ്സ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടിക്കറ്റുകള്‍ നല്‍കുക.

പദ്ധതിയുടെ ഭാഗമായള്ള ആദ്യ രണ്ടു ടിക്കറ്റ് പത്തനം തിട്ട സ്വദേശിനിക്കും തിരുവനന്തപുരം സ്വദേശിയായ പ്രവാസിക്കും നല്‍കി കഴിഞ്ഞു. കഴിഞ്ഞ 28ന് ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്ല്‍ ഇവര്‍ നാട്ടിലെത്തി. ബാക്കിയുള്ള 3 ടിക്കറ്റുകള്‍ എംബസിയുടെ ലിസ്റ്റില്‍ നിന്നും അര്‍ഹരായ ആളുകളെ കണ്ടെത്തി അടുത്ത ദിവസങ്ങളില്‍ നല്‍കുമെന്നും രാജു കല്ലുംപുറം വ്യക്തമാക്കി. മറ്റു ജിസിസി രാജ്യങ്ങളിലും ഈ രീതിയില്‍ യൂത്ത് കെയറുമായി സഹകരിച്ചു ഒഐസിസി ഗ്ലോബല്‍ കമ്മറ്റി ടിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്നും അതിന്റെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ചു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, ദേശീയ ഭാരവാഹികളായ ബോബി പാറയില്‍, ജവാദ് വക്കം, മനു മാത്യു, ഷാജി തങ്കച്ചന്‍, ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം, സെക്രട്ടറി നിസാര്‍ കുന്നം കുളത്തിങ്ങല്‍ തുടങ്ങിയവര്‍ ടിക്കറ്റ് വിതരണ ചടങ്ങില്‍ സംബന്ധിച്ചു.