മനാമ: ബഹ്റൈനിലെ പള്ളികളിൽ ജൂൺ അഞ്ച് മുതൽ വെള്ളയാഴ്ച പ്രാർഥന (ജുമുഅ) പുനരാരംഭിക്കാനിരുന്നത് നീട്ടിവെച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വെള്ളിയാഴ്ച പ്രാർഥന പുനരാരംഭിക്കുന്ന പുതിയ തീയതി സാഹചര്യം വിലയിരുത്തി പിന്നീട് പ്രഖ്യാപിക്കും.