തിരുവനന്തപുരം: റീപാട്രീഷന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്ക് സംസ്ഥാനം അനുമതി നിഷേധിച്ചിരുന്നോയെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നേരത്തെ കുടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിന് തടസ്സം കേരള സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചിരുന്നു.
ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ല. എന്നാല്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിരുന്നു. നിലവില്‍ വന്ദേഭാരത് മിഷന്‍ വിമാനടിക്കറ്റിനായി ഈടാക്കുന്ന നിരക്കിന് സമാനമാവണം ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും. മുന്‍ഗണനാ ക്രമത്തില്‍ മാത്രമായിരിക്കണം പ്രവാസികളെ നാട്ടിലെത്തിക്കേണ്ടതെന്നുമായിരുന്നു ഈ നിബന്ധനകള്‍. പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണം സംബന്ധിച്ച യാതൊരു നിര്‍ദേശവും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞു.
വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തില്‍ ദിവസേന 12 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാല്‍ ഇത്രയും വിമാനങ്ങള്‍ മിഷന്റെ ഭാഗമായി ഷെഡ്യൂള്‍ ചെയ്തിട്ടില്ല. വന്ദേഭാരത് പ്രകാരം ഒരു വിമാനവും കേരളം തടഞ്ഞിട്ടില്ല. വേണ്ടെന്നുവെച്ചിട്ടുമില്ല. ചോദിച്ച എല്ലാ വിമാനത്തിനും അനുമതിനല്‍കിയിട്ടുണ്ട് -മുഖ്യമന്ത്രി വ്യക്തമാക്കി.