മനാമ: ബഹ്റൈനിൽ ഇന്ന്(ജൂൺ 2) 504 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈകിട്ട് 4:00 മണിയോടെ 263 പേർക്കും രാത്രി 10:00 മണിയോടെ 241 പേർക്കുമായാണ് സ്ഥിരീകരിച്ചത്. ഇവരിൽ 373(197+176) പേർ പ്രവാസി തൊഴിലാളികളാണ്. 5385 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. 10 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
അതേ സമയം ഇന്ന് 3 പേർ മാത്രമാണ് രോഗമുക്തി നേടിയത്. ആകെ 7410 പേർക്ക് ഇതുവരെ രോഗവിമുക്തി ലഭിച്ചു. ഏഴ് പ്രവാസികളടക്കം കോവിഡ് ബാധയിൽ 20 മരണങ്ങളും ബഹ്റൈനിൽ സംഭവിച്ചിട്ടുണ്ട്. ആകെ 337773 കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടന്നത്.