കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ ക്ലബ് ബഹ്‌റൈന്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസൊരുക്കുന്നു; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മനാമ: കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ ക്ലബ് ബഹ്‌റൈന്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസൊരുക്കുന്നു. പ്രവാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്തരമൊരു നീക്കമെന്ന് ഇന്ത്യന്‍ ക്ലബ് ബഹ്‌റൈന്‍ അറിയിച്ചു. യാത്രക്കാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, സിപിആറിന്റെ പകര്‍പ്പ്, ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, നോര്‍ക്ക രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ (കേരളത്തിലേക്കുള്ള യാത്രക്കാര്‍ മാത്രം), മെഡിക്കല്‍ രേഖകള്‍(ഉണ്ടെങ്കില്‍ മാത്രം) എന്നിവയാണ് അപേക്ഷകര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍. കോഴിക്കോട് യാത്രക്ക് 100 ദിനാറും ബംഗളൂരുവിലേക്ക് 120 ദിനാറുമാണ് ടിക്കറ്റ് നിരക്ക്.

വിസ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, വയോധികര്‍, കുടുംബങ്ങളില്‍ നിന്ന് അകന്നു കഴിയുന്ന കുട്ടികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ജനറല്‍ ലിസ്റ്റില്‍ ഇന്ത്യന്‍ ക്ലബ് അംഗങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. ഇന്ത്യയിലെ കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് നടത്താന്‍ ക്ലബ് ആലോചിക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്; സ്റ്റാലിന്‍ ജോസഫ്: 39526723, അജി ഭാസി: 33170089, ജോബ് എം.ജെ: 33331308, സാനി പോള്‍: 39855197, വിനോദ് തമ്പി: 34482561, അനിഷ് വര്‍ഗീസ്: 33950760 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.