ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്ന പ്രവാസികള്‍ക്ക് മുന്‍കൂര്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കേരളം; നെഗറ്റീവായവര്‍ക്ക് മാത്രം യാത്രാനുമതി

കൊച്ചി: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് കേരള സര്‍ക്കാര്‍. വിമാനം ബുക്ക് ചെയ്യുന്നവരാണ് പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചിലവ് വഹിക്കേണ്ടതും. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് അല്ലെങ്കില്‍ ആന്റീ ബോഡി ടെസ്റ്റ് എന്നിവയാണ് ഇത്തരത്തില്‍ പ്രവാസികള്‍ ചെയ്യേണ്ടത്.

യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പാണ് ടെസ്റ്റ് ചെയ്യേണ്ടത്. പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാണ് ജൂണ്‍ 20 മുതല്‍ യാത്രാനുമതി ലഭിക്കുക. അതേസമയം പുതിയ നിബന്ധന വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ബാധകമല്ലെന്നും കേരള സര്‍ക്കാര്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് നിലവില്‍ പ്രവാസികള്‍ക്കായി കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.