കോവിഡ്-19; ബഹ്റൈനിൽ ഒരു മരണം കൂടി, 444 പുതിയ കേസുകൾ, 288 പേർക്ക് രോഗമുക്തി

IMG-20200613-WA0108

മനാമ: ബഹ്റൈനിൽ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. 64കാരനായ പ്രവാസിയാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 37 ആയി. ഇന്ന് (ജൂൺ 13) രാവിലെ വന്ന റിപ്പോർട്ട് പ്രകാരം 444 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 291 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 144 പേർക്ക് സമ്പർക്കങ്ങളിലൂടെയും 9 പേർക്ക് വിദേശ യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

288 പേരാണ് ഇന്ന് രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 12191 ആയി ഉയർന്നു.

നിലവിൽ 5485 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 12 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 410842 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!