മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് നായകന്‍ ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിരീകരിച്ചു

കറാച്ചി: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് നായകന്‍ ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഫ്രിദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. രോഗം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ‘വ്യാഴാഴ്ച്ച മുതല്‍ എനിക്ക് ശരീര വേദന അടക്കമുള്ള ആരോഗ്യ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ഥിക്കണം’ അഫ്രീദി ട്വീറ്റ് ചെയ്തു.

നേരത്തെ പാക് ക്രിക്കറ്റ് താരങ്ങളായ തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിലായവരെ സഹായിക്കുന്നതിനായി അഫ്രീദി അഫ്രീദി ഫൗണ്ടേഷന്‍ എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബുദ്ധിമുട്ടിലായവര്‍ക്ക് സജീവമായി സഹായങ്ങളെത്തിക്കുന്നുണ്ട്.