bahrainvartha-official-logo
Search
Close this search box.

കേരള മുഖ്യമന്ത്രി പ്രവാസികളെ ശത്രുക്കളായി കാണരുത്: ഇന്ത്യൻ സോഷ്യൽ ഫോറം

ISF

മനാമ: കേരളം നേരിട്ട രണ്ട് പ്രളയ ദുരന്ത സമയത്തും മറ്റു പ്രയാസ ഘട്ടങ്ങളിലും കേരളത്തിന്‌ താങ്ങായും തണലായും നിന്ന പ്രവാസികളെ ശത്രുക്കളായി കണ്ടു ഉപദ്രവിക്കുന്ന നടപടി മുഖ്യ മന്ത്രി അവസാനിപ്പിക്കണം. ജോലി നഷ്ടപെടുന്ന പ്രവ്സികൾക്കു ആറു മാസത്തെ ശമ്പളം എന്ന പൊള്ളയായ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ഈ ദുരന്ത സമയത്ത് പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്.ജോലി നഷ്ടപ്പെട്ടു സാമൂഹിക സംഘടനകൾ നൽകുന്ന ഭക്ഷണ കിറ്റിൽ ആശ്രയിച് ജീവിതം മുന്നോട്ട് നീക്കിയ ആളുകൾ ആണ് കടം വാങ്ങിയും മറ്റുള്ളവർ നൽകുന്ന ചെറിയ സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ചും ഒരു തരത്തിൽ ചാർട്ടേർഡ് വിമാനങ്ങൾക്ക് ഉള്ള പണം കണ്ടെത്തി നാട്ടിലേക്ക് വരുന്നത്. അവർ ഇന്നിയും സ്വന്തം ചിലവിൽ കോവിഡ് ടെസ്റ്റ്‌ കൂടി നടത്തണം എന്നത് ദുരിത പേറുന്ന പ്രവാസികൾക്ക് ഉള്ള മുഖ്യമന്ത്രിയുടെ കരുതി കൂട്ടി ഉള്ള ഇരുട്ടടി ആയാണ് മനസിലാകുന്നത്. ഈ ദുരന്ത സമയത്ത് ഒരു ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കുന്ന പണി മുഖ്യ മന്ത്രി നിർത്തണം എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ അലിഅക്ബർ ഉം ജെനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!