bahrainvartha-official-logo
Search
Close this search box.

മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ യോഗം ഇന്ന്

kmcc

മനാമ: അന്തരിച്ച മുസ്ലിം ലീഗ് സ്റ്റേറ്റ് കൌണ്‍സില്‍ അംഗവും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ അനുസ്മരണ യോഗം ഇന്ന് രാത്രി 7 മണിക്ക് ബഹ്റൈന്‍ കെഎംസിസി കാസറഗോഡ് ജില്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടക്കും. ബഹ്റൈന്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നത്.

മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന കൌണ്‍സില്‍ അംഗം ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തും. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തും. മറ്റു ജില്ലാ നേതാക്കന്മാരും പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!