മനാമ: ഇത്തിഹാദ് എയര്‍വേഴ്‌സ് ബഹ്‌റൈനില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. മനാമ-അബുദാബി റൂട്ടിലായിരിക്കും സ്‌പെഷ്യല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഇത്തിഹാദ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, കോണ്‍ടാക്ട് സെന്റര്‍, പ്രാദേശിക ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴിയും ടിക്കറ്റ് ബുക്കിംഗ് ചെയ്യാം.
ബോയിംഗ് 787-9 വിമാനമാണ് ജൂണ്‍ 19,20,26,28 എന്നീ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തുക. ബഹ്‌റൈന്റെയും യു.എ.ഇയുടെയും കോവിഡ് പശ്ചാത്തലത്തില്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച് മാത്രമാണ് യാത്രക്കാര്‍ അവസരം നല്‍കുക. യൂറോപ്പ്, ഏഷ്യ, ആസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇത്തിഹാദ് ട്രാന്‍സ്ഫര്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.