റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഇന്ന്(ജൂണ്‍ 14) 40 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 972 ആയി ഉയര്‍ന്നു. ജിദ്ദയിലാണ് കൂടുതലാളുകള്‍ മരിച്ചത്. 11പേരാണ് ജിദ്ദയില്‍ മരിച്ചത്. മക്ക (10), റിയാദ് (4), മദീന (5), ഹുഫൂഫ് (2), ഖത്വീഫ് (2), ദമ്മാം (1), ത്വാഇഫ് (1), ബുറൈദ (1), തബൂക്ക് (1), ബീഷ (1), സബ്യ (1) എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങള്‍ സംഭവിച്ചത്.
4233 പേര്‍ക്കാണ് സൗദിയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 2172 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 127541 ആയി. 84720 പേര്‍ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി. 41849 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നു. അതില്‍ 1855 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.