bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ബഹ്റൈനിൽ മൂന്ന് പ്രവാസികൾ കൂടി മരണപ്പെട്ടു, 317 പുതിയ രോഗികൾ, 379 പേർക്ക് രോഗമുക്തി

IMG-20200615-WA0033

മനാമ: ബഹ്റൈനിൽ കോവിഡ്-19 ബാധിച്ച് നാല് പേർ കൂടി മരണപ്പെട്ടു. 71 വയസ് പ്രായമുള്ള ഒരു ബഹ്റൈനി പൗരനും 65 വയസു പ്രായമുള്ള ഒരു പ്രവാസി വനിതയും 35, 39 വയസ് പ്രായമുള്ള രണ്ട് പ്രവാസി യുവാക്കളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 45 ആയി. ഇന്ന് (ജൂൺ 15) രാവിലെ വന്ന റിപ്പോർട്ട് പ്രകാരം 317 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 151 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 164 പേർക്ക് സമ്പർക്കങ്ങളിലൂടെയും 2 പേർക്ക് വിദേശ യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

379 പേരാണ് ഇന്ന് രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13197 ആയി ഉയർന്നു.

നിലവിൽ 5302 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 16 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 425192 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!