മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ബഹ്‌റൈൻ കെഎംസിസി ചാർട്ടേഡ് വിമാന ദൗത്യത്തിന്റെ രണ്ടാമത്തെ ചാര്‍ട്ടര്‍ വിമാനം ജൂൺ 17 ബുധനാഴ്ച്ച പുറപ്പെടും .
കെ എം സി സി ബഹ്‌റൈൻ റിയാ ട്രാവൽസുമായി സഹകരിച്ചു കൊണ്ട് ഗൾഫ് എയറിന്റെ GF7269 ബുധനാഴ്ച്ച 5 കൈ കുഞ്ഞുങ്ങളടക്കം 174 യാത്രക്കാരുമായി കോഴിക്കോടെക്കാണ് വിമാനം പോകുന്നത് .
വന്ദേ ഭാരത് മിഷൻ വഴി എംബസിയിൽ രെജിസ്റ്റർ ചെയ്ത മുൻഗണന ലിസ്റ്റിലുള്ളവർക്ക് മാത്രമേ ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോകാൻ സാധിക്കു. കോവിഡ് ദുരിതത്തിൽ ജോലി നഷ്ടപ്പെട്ടവർ ,നിത്യരോഗികൾ ,വിസിറ്റിങ് വിസയിൽ വന്നവർ ,വിസാ കാലാവധി കഴിഞ്ഞവർ തുടങ്ങിയ ആയിരകണക്കിന് മലയാളികളാണ് ഇപ്പോഴും നാട്ടിൽപോകാൻ കഴിയാതെ കുടുങ്ങി കിടക്കുന്നത് .ഈ ഒരു പ്രത്യേക സാഹചര്യത്തിലാണ് ബഹ്‌റൈൻ കെഎംസിസി ചാർട്ടേഡ് വിമാന ദൗത്യവുമായി മുന്നോട്ട് വന്നത് .
ജൂൺ 9ന് 169 യാത്രക്കാരുമായി ബഹ്‌റൈൻ കെഎംസിസി യുടെ ആദ്യ ചാർട്ടേഡ് വിമാനം പോയിരുന്നു . ജൂൺ 17ന് പോകുന്ന ചാർട്ടേഡ് ഫ്‌ളൈറ്റ് കൂടാതെ ഒരു ചാർട്ടേഡ് വിമാനത്തിന്റെ കൂടി ക്രമീകരണങ്ങൾ പൂർത്തിയായി കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ജൂൺ ഇരുപതിന് മുമ്പായി ഈ വിമാനത്തിന് പുറപ്പെടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ,ജന .സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അറിയിച്ചു .