കോവിഡ്-19 ബാധിച്ച് റിയാദില്‍ പ്രവാസി മലയാളി മരണപ്പെട്ടു

റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് റിയാദില്‍ പ്രവാസി മലയാളി മരണപ്പെട്ടു. കൊല്ലം നിലമേല്‍ വളയിടം സ്വദേശി ജാസ്മിന്‍ മന്‍സിലില്‍ മുഹമ്മദ് റഷീദ് ആണ് മരണപ്പെട്ടത്. 55 വയസായിരുന്നു. കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: ലൈല ബീവി. മക്കള്‍: ജാസ്മിന്‍, ജസ്‌ന.

കഴിഞ്ഞ ദിവസങ്ങളിലായി നാലിലേറെ മലയാളികളാണ് കോവിഡ് ബാധിച്ച് ഗള്‍ഫ് നാടുകളിലില്‍ മരണപ്പെട്ടിരിക്കുന്നത്. തൃശ്ശൂര്‍ കേച്ചേരി സ്വദേശി അബ്ദുള്‍ ജബ്ബാര്‍, കോഴിക്കോട് കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം, കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുദര്‍ശന്‍ നാരായണന്‍ എന്നിവരാണ് ഇന്നലെ മരിച്ചത്.