bahrainvartha-official-logo
Search
Close this search box.

പാക്ട് ബഹ്റൈന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് പ്രഖ്യാപിച്ചു

Capture

മനാമ: കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരികെയെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി പാക്ട് (പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍) ചാര്‍ട്ടേഡ് വിമാന സര്‍വീസ് പ്രഖ്യാപിച്ചു. പാക്ട് അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും, പാലക്കാട്ടുകാര്‍ക്കും, യാത്ര ചെയ്യാനാവാതെ വിഷമിക്കുന്ന മറ്റുള്ളവര്‍ക്കും വേണ്ടി, ബഹ്റൈനിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ദാദാഭായ് ട്രാവെല്‍സും ആയി സഹകരിച്ചാണ് വിമാന സര്‍വീസ് ഒരുക്കുന്നത്.

കൊറോണ കാലഘട്ടത്തില്‍ ഭക്ഷണം പോലുമില്ലാതെ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തങ്ങളുമായി കഴിഞ്ഞ മൂന്നു മാസത്തോളമായി നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്നവരാണ് പാക്ട് ഭാരവാഹികള്‍. പ്രായമായവരും ഗര്‍ഭിണികളും അടങ്ങുന്ന ഒരുപാട് പേര്‍ യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന അവസ്ഥ അറിഞ്ഞപ്പോളാണ് ഇങ്ങനെ ഒരാശയം ഉടലെടുത്തതും , അത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി പ്രയത്‌നിച്ചു തുടങ്ങിയതുമെന്ന് ഭാരവാ?ഹികള്‍ വ്യക്തമാക്കി.

ജൂലൈ ഒന്നാം വാരത്തിലാണ് ആദ്യ വിമാനം ചാര്‍ട്ടേര്‍ഡ് ചെയ്യുക. രണ്ടു വയസിന് താഴെ ഉള്ള കുട്ടികള്‍ക്ക് യാത്ര തികച്ചും സൗജന്യമായിരിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച്, ഇന്ത്യന്‍ എംബസിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി മാത്രമായിരിക്കും സര്‍വീസ്. കാലഹരണപ്പെട്ട സന്ദര്‍ശന വിസകള്‍ ഉള്ളവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, ഒറ്റപ്പെട്ടുപോയ വിദ്യാര്‍ഥികള്‍, പ്രായമായ പൗരന്‍മാര്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്കും, യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരും, ഡോക്യുമെന്റേഷന്‍, ടിക്കറ്റിംഗ് മുതലായവ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമുള്ളവരും താഴെപ്പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുക. തീയതി, സമയം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ക്കും ഇവരെ ബന്ധപ്പെടാവുന്നതാണ്. 6634 6934, 3981 4968, 3914 3350, 3975 6436, 3503 6719, 3878 8580

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!