ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിൻ്റെ ആദ്യ ചാർട്ടേഡ് വിമാനം നാളെ(വ്യാഴം) കോഴിക്കോട്ടേക്ക്

മനാമ: ബഹ്റൈനിലെ സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യമായ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആദ്യചാർട്ടഡ് വിമാനം നാളെ(വ്യാഴം) ഉച്ചക്ക് 12 മണിക്ക് കോഴിക്കോട്ടേക്ക് യാത്രയാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിൽ നിന്നും ഇതുവരെ പ്രഖ്യാപിച്ച ചാർട്ടഡ് വിമാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ബികെഎസ്എഫ് യാത്രക്കാരെ കൊണ്ടു പോകുന്നത്. 99 ബഹ്റൈൻ ദിനാറിനാണ് ഫഹദാൻ ട്രാവൽസുമായി സഹകരിച്ച്
അവശതയനുഭവിക്കുന്നവർക്കും അർഹതപ്പെട്ടവർക്കും വേണ്ടി വിമാനം നടപ്പിലാക്കിയത്. കൂടാതെ രണ്ട് വയസ്സ് വരെ തികയുന്ന കുട്ടികൾക്കും തീർത്തും സൗജന്യമാക്കിയിരുകുകയാണ് ഈ സേവനം. 46 kg ലേഗേജും 7 kg ഹാൻഡ് ബാഗും കൂടെ ഓരോ യാത്രക്കാരനും കൊണ്ടു പോവാം.

ബഹ്റൈനിലെ മലയാളി സമൂഹത്തിന്റെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ വിമാനയാത്ര BKSF എന്ന കൂട്ടായ്മ വിവിധ വിഷയങ്ങളിൽ സ്വദേശികൾക്കും വിദേശികൾക്കും നൽകുന്ന സഹായഹസ്തത്തിന്റെ ഭാഗമായി ഈ കോവിഡ് മഹാമാരിയുടെ ആശങ്കയുളവാകുന്ന കാലഘട്ടത്തിൽ സമാനതകളില്ലാത്ത തരത്തിലാണ് അർപ്പികുന്നത്. പ്രവാസികളിൽ അർഹരായവർക്കുള്ള ഈ വിമാന യാത്രയും ബഹ്റൈൻ മലയാളി സമൂഹത്തിന്റെ ചരിത്രതാളിൽ ഏറെ തിളങ്ങി നിൽക്കുമെന്ന് BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ഡെസ്ക്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.