bahrainvartha-official-logo
Search
Close this search box.

ട്രംപറ്റിന്റെ സ്വരങ്ങളാല്‍ തീര്‍ത്ത പോളിന്റെ പുഞ്ചിരിയെ അയവിറക്കി സംഗീത ലോകം

ca273299-f0e4-4027-8fcb-51a5d9e51551

മനാമ: അന്തരിച്ച ട്രംപറ്റ് കലാകാരന്‍ പോള്‍ സോളമന്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. നാട്ടിലെയും ബഹ്‌റൈനിനിലെയും പോളിന്റെ സുഹൃത്തുക്കളുമാണ് ഓണ്‍ലൈനിലൂടെ അനുസ്മരണ യോഗം സംഘടിപ്പിച്ചത്. ബഹ്റൈനിലും കേരളത്തിലെ വിവിധ ട്രൂപ്പുകളിലും ട്രംപറ്റ് എന്ന സംഗീത ഉപകരണത്തിലൂടെസംഗീത പ്രേമികളുടെ മനസ്സില്‍ കുടിയേറിയ വ്യക്തിയാണ് കണ്ണൂര്‍ സ്വദേശി പോള്‍ സോളമന്‍. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേര്‍പാട് സംഗീതലോകത്തിന് വലിയ നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു.

പോളിന്റെ മകനും മറ്റുകുടുംബാംഗങ്ങളെ അടക്കം പങ്കെടുപ്പിച്ചു കൊണ്ട് നടന്ന അനുശോചന പരിപാടിക്ക്ബഹ്റൈന്‍ കലാകാരന്മാരാണ് നേതൃത്വംനല്‍കിയത്. ഫാദര്‍ സജി തോമസ് ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് ശോകാര്‍ദ്രമായ അന്തരീക്ഷത്തില്‍ജോബി വയലിനില്‍ പോളിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍സംഗീതാര്‍ച്ചന നടത്തി. പോളിന്റെ ഏക മകന്‍ റീഗന്‍ സാവിയോ തുടര്‍ന്ന് സംസാരിച്ചു.പോള്‍ പരിപാടികള്‍ അവതരിപ്പിച്ച പള്ളികളുടെപ്രതിനിധികള്‍, ബഹ്റൈനിലെ കലാകാരന്മാര്‍, കേരളത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ച കണ്ണൂരിലെയും കോഴിക്കോട്ടെയുംകലാകാരന്മാരുംതുടര്‍ന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ബഹ്റൈനിലെ മുതിര്‍ന്ന കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് റഫീഖ്വടകര മെലോഡിക്കയില്‍ സംഗീതം തീര്‍ത്തുകൊണ്ടാണ് പോളിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ബഹ്‌റൈന്‍ പോലീസ് ബാന്‍ഡിലെ കലാകാരന്മാര്‍ സംഗീതജ്ഞന്‍ ഷാജിയുടെനേതൃത്വത്തില്‍ മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള സംഗീത ശില്‍പ്പം ഒരുക്കിപോളിനോടുള്ള ആദരവ് പ്രകടമാക്കി. ഇന്ത്യന്‍ ക്ലബ്ബ്സെക്രട്ടറിയും ഗിറ്റാറിസ്റ്റ് കൂടിയായ ജോബ്, റിഥം ആര്‍ട്ടിസ്റ്റ് വിവ്യന്‍, ഗിറ്റാറിസ്റ്റ് പ്രസാദ്, ഗായകന്‍ രഞ്ജിത്ത്, രാജീവ് വെള്ളിക്കോത്ത്, റിജു, കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റുമാരായആര്‍ട്ടിസ്റ്റ് കപില്‍ രഞ്ജി, നഫ്ജാദ് പ്രമുഖ കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് പപ്പന്‍, ഡൊമിനിക്, ഗായിക റാണി പീറ്റര്‍, നന്ദകുമാര്‍, ആന്റോ, ജാക്ക്, ക്രിസ്റ്റഫര്‍ ലോബോ, സുശീല്‍ ജെയിന്‍, ആഷിഷ്, ജെപ്പ, സിംസന്‍, ഡെല്‍മ, സിബി, സന്തോഷ് തങ്കച്ചന്‍ തുടങ്ങിയവരും അനുശോചിച്ചു.

കൊറോണക്കാലം കഴിഞ്ഞ ശേഷം പോളിന്റെ സ്മരണയ്ക്ക് മുന്നില്‍ ഇന്ത്യന്‍ ക്ലബിന്റെ സഹകരണത്തോടെ ബഹ്റൈന്‍ മ്യൂസിഷ്യന്‍സ് ഒരു സംഗീത പരിപാടി അവതരിപ്പിക്കുമെന്നും ജോബ്ജോസഫ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!