തിരുവനന്തപുരം: കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം വിദേശ രാജ്യങ്ങളില്‍ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടത് 277 മലയാളികള്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റീപാട്രീഷന്‍ ദൗത്യ വിമാനങ്ങളിലും ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി നിരവധി മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെയെത്താന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിസ കാലാവധി കഴിഞ്ഞവരും ജോലി നഷ്ടപ്പെട്ടവരും ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്തവരില്‍ ഉള്‍പ്പെടും. വിദേശ മലയാളികളുടെ കോവിഡ് മരണ നിരക്ക് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുകയാണ്.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലും വലിയൊരു ശതമാനം മലയാളികള്‍ ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിട്ടുണ്ട്. അതേസമയം കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.