റിയാദില്‍ കോവിഡ് ബാധിച്ച് മറ്റൊരു മലയാളി കൂടി മരണപ്പെട്ടു

റിയാദ്: റിയാദില്‍ കോവിഡ് ബാധിച്ച് മറ്റൊരു മലയാളി കൂടി മരണപ്പെട്ടു. വള്ളിക്കുന്നം പുത്തന്‍ചന്ത പറപ്പാടി വടക്കതില്‍ മോഹനന്റെ മകന്‍ മനോജ് ആണ് മരിച്ചത്. 40വയസായിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഇന്ന് രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

രണ്ടാം തവണ കോവിഡ് പരിശോധന നടത്തേണ്ട ദിവസമാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇന്ന് വീണ്ടും കോവിഡ് പരിശോധിച്ച ശേഷം സംസ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാവുകയുള്ളു. പരിശോധനയില്‍ കോവിഡ് മുക്തനായി എന്ന വ്യക്തമായാല്‍ മൃതദേഹം നാട്ടിലെത്തിക്കും.