ആശ്വാസ ദിനം; സംസ്ഥാനത്ത് 90 പേര്‍ കൂടി കോവിഡ് മുക്തരായി, 75 പുതിയ കേസുകള്‍

covid

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 90 പേര്‍ കോവിഡ് മുക്തരായി. മുഖ്യമന്ത്രി പിണറയി വിജയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊറോണ രോഗമുക്തരാവുന്നവരുടെ നിരക്ക് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം 14, മലപ്പുറം 11, കാസര്‍കോട് 9, തൃശ്ശൂര്‍ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂര്‍ 4, വയനാട് 3, പത്തനംതിട്ടയും ആലപ്പുഴയും 1 വീതം. 5877 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

അതേസമയം ഇന്ന് 75 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. സമ്പര്‍ക്കം മൂലം 3 പേര്‍ക്കാണ് രോഗം വന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്: മഹാരാഷ്ട്ര 8, ദില്ലി 5, തമിഴ്‌നാട് 4, ആന്ധ്ര, ഗുജറാത്ത് 1 വീതം. നെഗറ്റീവായത് തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, പാലക്കാട് 24.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മരണപ്പെട്ട സൈനികര്‍ക്ക് ആദാരാജ്ഞലി അപര്‍പ്പിച്ച ശേഷമാണ് ഇന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കോവിഡ്-19 നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!