ബഹ്റൈൻ പ്രവാസി സലീം റാവുത്തർ നിര്യാതനായി

മനാമ: ആലപ്പുഴ ജില്ലയിലെ ചുനക്കര സ്വദേശിയായ ബഹ്റൈൻ പ്രവാസി കോടന്നയത്ത് സലീം റാവുത്തർ നിര്യാതനായി. 64 വയസായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് ദിവസം മുമ്പ് സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. പ്രവാസികൾക്കിടയിലെ സുപരിചിത മുഖമായിരുന്ന ഇദ്ദേഹം ദീർഘകാലമായി ബഹ്റൈനിൽ ബിസിനസ് ചെയ്തുവരികയായിരുന്നു. ഭാര്യ ഷീജ സലിം ബഹ്‌റൈനിൽ കൂടെയുണ്ട്.

‘ഹോപ്പ്(പ്രതീക്ഷ) ബഹ്‌റൈൻ’ മുൻ പ്രസിഡന്റും, മൈത്രി സോഷ്യൽ അസോസിയേഷൻ പ്രസിഡൻറും ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യവുമായ സിബിൻ സലീമിന്റെ പിതാവാണ്. സിബിനെ കൂടാതെ മകൾ സിമിയും മരുമകൻ അനസ് എന്നിവരും കുടുംബസമേതം ബഹ്‌റൈനിലുണ്ട്. ഖബറക്കം ബുസൈതീൻ ഖബർസ്ഥാനിൽ വെച്ച് നടക്കും, നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.