മനാമ: ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക് ദിനാഘോഷം ഒഐസിസി ദേശീയ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തി. രാജ്യത്ത് ഇന്ന് കാണുന്ന എല്ലാ നേട്ടങ്ങളുടെയും പിന്നിൽ ദീർഘ വീക്ഷണത്തോടെ രാജ്യത്തെ നയിച്ച പൂർവികരായ നേതാക്കന്മാരുടെ രാജ്യത്തോടുള്ള കൂറും വിശ്വസ്തതയുടെയും തെളിവാണ്. സ്വാതന്ത്രാനന്തര ഭാരതത്തിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു രാജ്യത്തിന്റെ സമസ്തമേഖലയും പുരോഗതിയിലേക്ക് നയിക്കുവാനുള്ള നടപടികൾ ആരംഭിച്ചു. കാർഷികമേഖലയിൽ നടത്തിയ പുരോഗമന പരമായ നടപടികൾ മൂലം രാജ്യത്തെ പട്ടിണി പാവങ്ങളായ ജനകോടികൾക്ക് ആശ്വാസം ലഭിച്ചു. വ്യവസായ മേഖലയിലൂടെ പുതിയ തൊഴിൽ സംരംഭങ്ങൾ ലഭിച്ചു തുടങ്ങി, വിദ്യഭ്യാസ മേഘലയിലും, ആരോഗ്യ മേഘലയിലും ശക്തമായ ഇടപെടലുകൾ നടത്തുവാൻ മുൻകാല ഗവണ്മെറ്റുകൾ നടത്തിയതിന്റെ ഗുണഭോക്താക്കളാണ് ഇന്ന് രാജ്യത്തുള്ളവർ. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തെ ജനങ്ങളെ തമ്മിൽ ജാതി യുടെയും, മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയമാണ് നടക്കുന്നത്. ഇതിന് അറുതി വരുത്തുവാൻ ശക്തമായ ഇടപെടലുകൾ നടത്തുവാൻ ഓരോ ഭാരതീയരും തയാറെടുക്കണം എന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്‌ഘാടനം ചെയ്തു, ഒഐസിസി വൈസ് പ്രസിഡന്റ് ലത്തീഫ് അയംചേരി, സെക്രട്ടറി മാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, ലേഡീസ് വിങ് പ്രസിഡന്റ് ഷീജ നടരാജ്, ഒഐസിസി നേതാക്കളായ ജമാൽ കുറ്റികാട്ടിൽ, നിസാമുദീൻ തൊടിയുർ , ഷിബു എബ്രഹാം, സൽമാനുൽ ഫാരിസ്, ബിജുബാൽ, തുടങ്ങിയവർ സംസാരിച്ചു