മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം
ടീം ഒഫീഷ്യൽ അംഗങ്ങളുടെ പരിശ്രമ ഫലമായി വെള്ളനാട് പഞ്ചായത്തിൽ മണ്ടേല കുരിശടി ജംഗ്ഷനിൽ ശ്രീ.സോമൻ നാടർക്കു പണികഴിപ്പിച്ചു് നൽകിയ വീടിന്റെ താക്കോൽ ദാനം ജൂൺ 21 ന് ഉച്ചക്ക് 12 മണിക്ക് ബഹുമാന്യനായ അരുവിക്കര എം.ൽ.എ ശ്രീ.ശബരിനാഥ് പ്രശസ്ത ആർക്കിറ്റെക്ട് പത്മശ്രീ ജി.ശങ്കരിന്റെ സാന്നിധ്യത്തിൽ നിർവഹിക്കുമെന്ന് സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു . ഈ അവസരത്തിൽ ഈ സംരംഭവുമായി സഹകരിച്ച എല്ലാവരോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നതായി സമാജം ജനറൽ സെക്രട്ടറി പറഞ്ഞു .
സമാജം ഇതുവരെ ആയി 24 വീടുകളാണ് നിർദ്ധനരും രോഗികളുമായ പാവപ്പെട്ട കുടുംബങ്ങൾക്കു വച്ച് നൽകിയത്. ബഹ്‌റൈൻ കേരളീയ സമാജം ടീം ഒഫീഷ്യൽ അംഗങ്ങളുടെ ശ്രമഫലമായാണ് ഇതു സാധിച്ചത് എന്നും അവർ ഓരോരുത്തർക്കും സമാജത്തിന്റെ നന്ദി അറിയിക്കുന്നതായി സമാജം പ്രസിഡന്റ് അറിയിച്ചു.