മനാമ: ബഹ്റൈനില്‍ ജൂലൈ ഒന്ന് മുതല്‍ ഉച്ചക്ക് ശേഷം പുറം ജോലികള്‍ നിരോധിച്ചു. ലേബര്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്പ്മെന്റ് മന്ത്രാലയമാണ് വേനൽക്കാലത്തെ ഉച്ചവിശ്രമവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ മുതല്‍ ആഗസ്റ്റ് വരെ ഉച്ചക്ക് 12 മണിക്കും വൈകീട്ട് 4 മണിക്കും ഇടയിലുള്ള പുറം ജോലികളാണ് നിര്‍ത്തിവെക്കുക.
തൊഴിലാളികളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിയാണ് നടപടി. ചൂടിൻ്റെ ആഘാതം കൂടി വരുന്ന ഘട്ടത്തിൽ വേനല്‍കാലത്ത് ഉണ്ടാകുന്ന രോഗങ്ങള്‍ കുറയ്ക്കാനും ആരോഗ്യപരമായ തൊഴില്‍ സാഹചര്യം ഉറപ്പുവരുത്തുകയുമാണ് ഉത്തരവിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ അവബോധം സൃഷ്ട്ടിക്കാനായി ബഹ്റൈന്‍ ലേബര്‍ മന്ത്രാലയം കാംപെയ്ന്‍ ആരംഭിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് മൂന്നുമാസം ജയില്‍ ശിക്ഷയും 500 മുതല്‍ 1000 ദിനാര്‍ വരെ പിഴയും ലഭിക്കും.