കോവിഡ്-19; ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച 23 പേര്‍ക്കെതിരെ നടപടി

മനാമ: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. ഹെയര്‍ ഡ്രെസ്സിംഗിലും ബ്യൂട്ടി സലൂണുകളിലും ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ ലംഘിച്ച 23 പേര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് നടപടി സ്വീകരിച്ചിട്ടുണ്ട്. ബഹ്റൈന്‍ പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം അനധികൃതമായി പ്രവര്‍ത്തിച്ച സലൂണുകള്‍ അടച്ചു പൂട്ടിയിട്ടുണ്ട്.

കൂടാതെ 14 പേര്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചതായും അധികൃതര്‍ അറിയിച്ചു. മുന്‍കരുതലുകളും ആരോഗ്യ നിയമങ്ങളും ലംഘിച്ചതിന് 9 പേര്‍ക്കെതിരെ ലോവര്‍ ക്രിമിനല്‍ കോടതി 1000 ദിനാര്‍ വീതം പിഴ ചുമത്തി. കോവിഡ്-19 വ്യാപനം തടയുന്നതിനായി അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഓര്‍മ്മപ്പെടുത്തി.