കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാള്‍ പൗരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മെഹ്ബുലയിലെ ഒരു കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മെഹ്ബുല കുവൈറ്റിലെ കോവിഡ് സ്പോട്ടുകളിലൊന്നായതിനാല്‍ കഴിഞ്ഞ മൂന്നു മാസമായി ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്.
ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാള്‍ കെട്ടിടത്തിനു മുകളിലേക്ക് കയറുന്നത് കണ്ടത്തിയത്. തുടര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇയാള്‍ക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നാണ് സൂചന. ആത്മഹത്യ ഗള്‍ഫ് നാടുകളില്‍ വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.