മനാമ: ബഹ്റൈനില്‍ പോലീസുകാരായി ആള്‍മാറാട്ടം നടത്തിയ രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. പോലീസ് വേഷത്തില്‍ പലരില്‍ നിന്നും ഇവര്‍ പണം കവര്‍ന്നതായിട്ടാണ് സൂചന. ഇരുവരും ചേര്‍ന്ന് ഒരു വ്യക്തിയെ അയാളുടെ തന്നെ കാറില്‍ തട്ടിക്കൊണ്ടു പോകുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ അറസ്റ്റിലാവുന്നത്. വെള്ളിയാഴ്ച്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അയാളെ ശാരീരികമായി ഉപദ്രവിക്കുകയും, പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്തു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മോഷ്ടിച്ച കാര്‍ കണ്ടെടുത്തിട്ടുണ്ട്. ആക്രമിക്കപ്പെട്ട വ്യക്തി ഇരുവരേയും പൊലീസ് സ്റ്റേഷനില്‍ വെച്ച് തിരിച്ചറിഞ്ഞു.