16കാരിയായ മകളെ ലൈംഗികമായി ചൂഷണം ചെയ്ത 80കാരന്‍റെ അപ്പീല്‍ ബഹ്റൈന്‍ കോടതി തള്ളി

മനാമ: പതിനാറുകാരിയായ മകളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതിയുടെ അപ്പീല്‍ ബെഹ്റൈന്‍ കോടതി തള്ളി. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 80കാരനായ പ്രതി വീട്ടില്‍ വെച്ച് മകളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. നിരന്തര ചൂഷണത്തിനിരയായ കുട്ടി ഇക്കാര്യം അമ്മയെ അറിയിക്കുകയായിരുന്നു.

അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തിയ പോലീസ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കോടതി 15 വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഈ വിധിക്കെതിരായാണ് പ്രതി അപ്പീല്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ കുറ്റക്കാരനാണെന്നും കീഴ്‌ക്കോടതി ശിക്ഷ ശരിവെക്കുകയാണെന്നും കോടതി വ്യക്തമാക്കി.