മനാമ: കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി അഖിലേന്ത്യ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്റെ അകാല നിര്യാണത്തില്‍ ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘകാലം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പദവിയില്‍ ഇരുന്നിട്ടുള്ള അദ്ദേഹം കണ്ണൂര്‍ ജില്ലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ധീരമായ നേതൃത്വം നല്‍കിയ വ്യക്തിത്വം ആയിരുന്നുവെന്ന് ഒഐസിസി ദേശീയ കമ്മറ്റി അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.
ജനകീയ നേതാവ് എന്ന നിലയില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ അദ്ദേഹം സാധാരക്കാനായി പൊതുപ്രവര്‍ത്തനം നടത്തി എല്ലാം പ്രസ്ഥാനത്തിന് വേണ്ടി ത്യജിച്ച നേതാവ് ആയിരുന്നു എന്നും ഒഐസിസി ദേശീയ കമ്മറ്റി അനുശോചന പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.