മനാമ: അന്‍പതോളം വരുന്ന സൗജന്യ യാത്രക്കാരുമായി ബഹ്‌റൈന്‍ പ്രതിഭ ചാര്‍ട്ടര്‍ ചെയ്ത ഗള്‍ഫ് എയര്‍ വിമാനം ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് കോഴിക്കോട്ടേക്ക് പുറപ്പെടുമെന്ന് പ്രതിഭാ ഭാരവാഹികള്‍ അറിയിച്ചു.
172 പ്രവാസികളാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നത്. വിസ നഷ്ടപ്പെട്ടവരും, പ്രവാസം മതിയാക്കേണ്ടി വന്നവരും, പ്രതിസന്ധിയാല്‍ അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെട്ടവരും അടക്കം സാധാരണക്കാരായ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പ്രതിഭ യാത്രക്കാരുടെ തെരഞ്ഞെടുത്തത്.
സൗജന്യ യാത്രക്കാര്‍ ഒഴികെ ഉളളവരില്‍ നിന്നും യഥാര്‍ത്ഥ ചെലവ് കണക്കാക്കി നൂറുദിനാര്‍ മാത്രമാണ് ടിക്കറ്റിന് ഈടാക്കിയത്. സൗജന്യ യാത്രക്കാരായി തിരഞ്ഞെടുത്തവരുടെ ടിക്കറ്റ് നിരക്കു കൂടി കണക്കാക്കിയാല്‍ 77 ദിനാര്‍ മാത്രമാണ് ഒരു യാത്രക്കാരന് ഇതില്‍ ചിലവ് വരുന്നത്.
പതിമൂന്നോളം വരുന്ന പ്രതിഭ യൂണിറ്റ് കമ്മറ്റികള്‍, ഒട്ടേറെ അഭ്യുദയകാംക്ഷികള്‍, സഹയാത്രികള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഈ സംരംഭത്തില്‍ പങ്കാളികള്‍ ആയി.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ പ്രതിഭ സഹായ ഹസ്തവുംആയി പ്രവര്‍ത്തിച്ചു വരികയാണ്. മാസ്‌ക്ക്കളും, സാനിട്ടറൈസ് കളും ഒട്ടേറെ ലേബര്‍ ക്യാമ്പുകളില്‍ എത്തിച്ചു കൊടുക്കുന്നു. രണ്ടാം ഘട്ടമായി ആരംഭിച്ച ഭക്ഷണ വിതരണവും, പിന്നീട് ഭക്ഷണ കിറ്റ് വിതരണവും ഒട്ടേറെ ദുരിതബാധിതര്‍ക്ക് ആശ്വാസത്തിന്റെ കൈതാങ്ങായി. അതിന്റെ തുടര്‍ച്ചയായാണ് അര്‍ഹരായവര്‍ക്ക് സൗജന്യ യാത്ര എന്ന ആശയവുമായി പ്രതിഭ ചാര്‍ട്ടേഡ് വിമാനം ആസൂത്രണം ചെയ്തത്.
യാത്ര ചെയ്യുന്ന 172 യാത്രക്കാരുടേയും യാത്രാരേഖകള്‍ പൂര്‍ത്തിയായതായി പ്രതിഭ രക്ഷാധികാരി ശ്രീജിത്ത് ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍, പ്രസിഡന്റ് കെ.എം സതീഷ് എന്നിവര്‍ അറിയിച്ചു. പ്രതിഭ കേന്ദ്രകമ്മിറ്റി, മേഖലാ, യൂണിറ്റ് കമ്മറ്റികള്‍, രക്ഷാധികാരി കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിച്ചത്. ഭാവിസാഹചര്യത്തിനനുസരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റടുക്കുമെന്നും എല്ലാ യാത്രക്കാര്‍ക്കു ആരോഗ്യ പൂര്‍വ്വമായ ശുഭയാത്ര ആശംസിക്കുന്നതായും പ്രതിഭ പത്രക്കുറുപ്പില്‍ അറിയിച്ചു.