മനാമ : ബഹ്റൈൻ കേരളീയ സമാജവും ഇൻറഗ്രേറ്റഡ് ഇന്റർവെൻഷൻ സെൻററും സംയുക്തമായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം വേറിട്ടൊരു അനുഭവമായി. ഭിന്നശേഷിയുള്ള 14 കുട്ടികളും അവരുടെ രക്ഷിതാക്കളും സമാജം നിഷാദിനെ നേതൃത്വത്തിൽ 8 അധ്യാപകരുമടങ്ങുന്ന സംഘമാണ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്. സമാജം ഹാളിലാണ് ആഘോഷ പരിപാടികൾ നടന്നത്. ചിൽഡ്രൻസ് പിങ്ക് ആസൂത്രണംചെയ്ത് രസകരമായ കളികളും സംഗീത ഇനങ്ങളും കുട്ടികൾക്ക് ആവേശമായി.
സമാജം വനിതാ വേദി അംഗങ്ങളും ചിൽഡ്രൻസ് പട്രോൻ കമ്മിറ്റി അംഗങ്ങളും പരിപാടികളിൽ പങ്കാളിയായി. കുട്ടികളുടെ ഗായകസംഘവും പ്രേമം ചാലക്കുടിയുടെ സംവിധാനത്തിൽ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഒത്തുചേർന്നപ്പോൾ ആഘോഷ പരിപാടികൾ കൂടുതൽ ആകർഷകമായി.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനപൊതികൾ നൽകി. അമ്മമാരുടെ പരിരക്ഷയും പരിപാലനവും നൽകി സ്നേഹത്തിന് പ്രതീകങ്ങളായി അവരോടൊപ്പം നിൽക്കുന്ന അധ്യാപകർക്ക് പ്രശംസാപത്രവും
സ്നേഹോപഹാരം നൽകി. കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം അവർ നിർമിച്ച കലാ വസ്തുക്കളുടെ പ്രദർശനവും സമാജത്തിന് ഒരുക്കുമെന്നും ഭാരവാഹികൾ ഉറപ്പ് നൽകി. കോഡിനേറ്റർ ചിൽഡ്രൻസ് കമ്മിറ്റിയംഗവുമായ അനാമിക ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.