ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു. അമേരിക്കന്‍ വിമാന കമ്പനികളോട് ഇന്ത്യ വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് നടപടി. ഇന്ത്യ നടത്തുന്നത് ഒഴിപ്പിക്കലല്ല, സാധാരണ സർവീസുകളാണെന്ന് അമേരിക്ക ഉത്തരവിൽ വ്യക്തമാക്കി. വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ദൗത്യം പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ അനുവദിക്കേണ്ട എന്ന നിലപാട് അമേരിക്ക സ്വീകരിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാനത്തെ നിയന്ത്രിക്കുന്ന ഉടമ്പടി ലംഘിക്കുന്നതാണ് നിലവിൽ ഇന്ത്യ സ്വീകരിച്ച നടപടിയെന്ന് അമേരിക്ക ആരോപിക്കുന്നു. കൊവിഡ് കാലത്ത് ടിക്കറ്റിന് പണം ഈടാക്കി ഇന്ത്യ സർവീസ് നടത്തുന്നതാണ് അമേരിക്കയെ പ്രകോപ്പിച്ചത്. അമേരിക്കൻ വിമാനങ്ങൾക്ക് സമാന രീതിയിൽ സർവീസ് നടത്താൻ ഇന്ത്യ അനുമതിയും നൽകിയില്ല. ഇത് വിവേചനപരമായ നടപടിയാണെന്ന് അമേരിക്ക പ്രതികരിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവിധ ഉദ്യോഗങ്ങളിലേക്ക് വിസ അനുവദിക്കുന്നതിനും അമേരിക്ക കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി.
കോവിഡ് ഭീതിയില്‍ ഒഴിപ്പിക്കല്‍ എന്ന പേരില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ അമേരിക്കയിലേക്ക് സാധാരണ സര്‍വീസ് നടത്തുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് സമാനമായ അനുമതി ഇന്ത്യ നല്‍കുന്നില്ല. ഈ വിവേചനം അംഗീകരിക്കില്ലെന്നതാണ് അമേരിക്കയുടെ നിലപാട്. ഒരു മാസത്തിനുള്ളിൽ അമേരിക്കൽ എയർ ലൈൻസിനും അനുമതി നൽകിയില്ലെങ്കിൽ വന്ദേഭാരത് അനുവദിക്കില്ല.
അതേസമയം എച്ച് 1 ബി, എച്ച് 2 ബി വിസകള്‍ അമേരിക്ക ഒരു വര്‍ഷത്തേക്ക് നല്‍കില്ല. ഐടി മേഖലയില്‍ അടക്കം ജോലി നോക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ തീരുമാനം ദോഷകരമായി ബാധിക്കും. എന്നാല്‍ ഇപ്പോള്‍ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ല. ഏറ്റവും പ്രഗത്ഭരായ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാനും അമേരിക്കക്കാരുടെ ജോലികള്‍ സംരക്ഷിക്കാനുമാണ് ട്രംപ് ഭരണകൂടം കുടിയേറ്റ നയം പരിഷ്‌കരിക്കുന്നത്. കോവിഡ് വ്യാപനം മൂലം തിരിച്ചടി നേരിട്ട സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിസാ നിയന്ത്രണമെന്ന് അമേരിക്ക വ്യക്തമാക്കി.