തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. ഇന്ന് ഒരാള്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടുണ്ട്. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. സ്ഥിതി അനുനിമിഷം രൂക്ഷമാവുകയാണെന്നും ഉറവിടം കണ്ടെത്താനാവാത്തതും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതുമായ ചില കേസുകളും സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ഇന്ന് രോഗം ബാധിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 52 പേര്‍. സമ്പര്‍ക്കം 9. ഹെല്‍ത്ത് വര്‍ക്കര്‍ ഒന്ന്. ഡെല്‍ഹി 16, തമിഴ്‌നാട് 14, മഹാരാഷ്ട്ര 9, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ആന്ധ്രപ്രദേശ് 2 വീതം, മധ്യപ്രദേശ്, മേഘാലയ, ഹിമാചല്‍ പ്രദേശ് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.
പത്തനംതിട്ട, പാലക്കാട് 27 വീതം, ആലപ്പുഴ 19, തൃശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട്, കണ്ണൂര്‍ 6 വീതം, തിരുവനന്തപുരം, കൊല്ലം 4 വീതം, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
അതേസമയം ഇന്ന് 60 പേര്‍ രോഗമുക്തി നേടി. മലപ്പുറം 15, കോട്ടയം 12, തൃശൂര്‍ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം 3, വയനാട് 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്. ഇന്ന് 4473 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3451 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 1620 പേരാണ്. 1,50,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2206 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 275 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,44,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3661 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 39,518 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 38,551 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി.