bahrainvartha-official-logo
Search
Close this search box.

ഇന്നും നാളെയുമായി കേരളത്തിലേക്ക് പറക്കുന്നത് 12 ചാര്‍ട്ടേഡ് വിമാനങ്ങള്‍

Air flight

മനാമ: ഇന്നും നാളെയുമായി ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് പറക്കുന്നത് 12 ചാര്‍ട്ടേഡ് വിമാനങ്ങള്‍. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ 5 വിമാനങ്ങള്‍, കെ.എം.സി.സി, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍, സംസ്‌കൃതി ബഹ്‌റൈന്‍, ഒ.ഐ.സി.സി, ഐ.വൈ.സി.സി-ഇന്ത്യന്‍ ക്ലബ്, ഐ.സി.എഫ് ബഹ്‌റൈന്‍, ബഹ്‌റൈന്‍ പ്രതിഭ എന്നിവയുടെ ഓരോ വിമാനങ്ങളുമാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.

ഇന്ന് രാവിലെ 9.15ന് കോഴിക്കോട്ടേക്കായിരുന്നു ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആദ്യ സര്‍വീസ്. തുടര്‍ന്ന് വൈകീട്ട് നാലിന് കൊച്ചിയിലേക്കും 8.30ന് തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്. ബുധനാഴ്ച രാവിലെ 8.40ന് കോഴിക്കോട്ടേക്കും 10.30ന് കൊച്ചിയിലേക്കും വിമാനങ്ങളുണ്ട്. ബുധനാഴ്ച രാവിലെ 7.30ന് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ കോഴിക്കോട്ടേക്കുള്ള വിമാനവും വൈകീട്ട് 4ന് കോഴിക്കോട്ടേക്ക് ഒ.ഐ.സി.സിയുടെ ചാര്‍ട്ടഡ് വിമാനവും പറന്നുയരും.

സംസ്‌കൃതി ബഹ്‌റൈനും കേരള സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷനും സംയുക്തമായി ചാര്‍ട്ട് ചെയ്ത വിമാനം ഇന്ന് ഉച്ചക്ക് 1.30ന് കൊച്ചിയിലേക്കും കെ.എം.സി.സിയുടെ മൂന്നാമത്തെ വിമാനം ഇന്ന് ഉച്ചക്ക് 1.30ന് കോഴിക്കോട്ടേക്കും പുറപ്പെടും. ബുധനാഴ്ച രാവിലെ 11.30ക്കാണ് ഇന്ത്യന്‍ ക്ലബുമായി സഹകരിച്ച് ഐ.വൈ.സി.സി ഒരുക്കിയ വിമാനം കൊച്ചിയിലേക്ക് പുറപ്പെടുക. ഐ.സി.എഫ് ബഹ്‌റൈന്റെ വിമാനം ബുധനാഴ്ച കോഴിക്കോട്ടേക്കാണ് എത്തുന്നത്.

ഇന്ത്യന്‍ ക്ലബുമായി സഹകരിച്ച് ഐ.വൈ.സി.സിയുടെ നേതൃത്വത്തിലുള്ള സര്‍വീസ് ബുധനാഴ്ച രാവിലെ 11.30ന് കൊച്ചിയിലേക്ക് തിരിക്കും. ബുധനാഴ്ച കോഴിക്കോട്ടേക്കാണ് ഐ.സി.എഫ് ബഹ്‌റൈന്റെ വിമാനം. കൂടാതെ ഇന്ത്യന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും ചാര്‍ട്ടേഡ് വിമാനങ്ങളുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!